Shihabudheen Poythumkadavu
കടലിനു നടുവില്‍ കണ്ടുമുട്ടി‍യ
രണ്ട്‌ ആലിംഗനങ്ങള്‍
ഒന്നു‍ തൊടുകപോലും ചെയ്യാതെ മടങ്ങി

പൂക്കള്‍ക്കിടയില്‍ കണ്ടുമുട്ടി‍യ സുഗന്ധങ്ങള്‍
ഒന്നും പറയാതെ പിരിഞ്ഞു.

പ്രിയപ്പെട്ടതിനെ ലാളിച്ചു നുണയേണ്ട
നാവുകള്‍ ദീര്‍ഘവൃത്താകൃതിയിലുള്ള
അഴികള്‍ക്കിടയില്‍
വിഡ്ഢിയായ മുതലയായി കിടന്നു
വസന്തഭൂഖണ്ഡങ്ങളില്‍ യാത്രചെയ്യേണ്ട
വിരലുകള്‍ മടക്കിയ മുഷ്ടിയായി ഉറങ്ങി

നീ ജീവിച്ച അടയാളങ്ങള്‍ മുഴുവന്‍
മായ്ചത്‌ തീര്‍ച്ചയായും നീയല്ല