Shihabudheen Poythumkadavu
മരുഭൂമിയില്‍
നെല്‍പ്പാടം പൂത്തു
നീ വരുന്നു
റൗണ്ടെബൗട്ടി‍ല്‍
ചെന്തെങ്ങു കുലച്ചു
നീ വരുന്നു
ചുട്ടന്നുപഴുത്ത ഏ സി ബോക്സിലിരുന്നു
ഒരു കുയില്‍ പാടുന്നു
നീ വരുന്നു
ബത്താക്ക ചോദിച്ച
പോലീസുകാരന്‌
നിനക്കുള്ള പ്രണയകവിത നല്‍കി
അയാളത്‌ ചെറുപുഞ്ചിരിയോടെ
തിരിച്ചു തന്നു

ഇളംചുവപ്പാര്‍ന്ന
രണ്ടു കണ്ണുകള്‍
ഒരിക്കലും അവസാനിക്കാത്ത
നിരത്തുവക്കില്‍
ശൂന്യതയെ കാത്തിരിക്കുന്നു