Shihabudheen Poythumkadavu
പുഴയില്‍
നാം യാത്രചെയ്ത തോണി
അക്കരെയെത്തിയില്ല
വിപരീതദിശയില്‍
കാറ്റുണ്ടായിരുന്നു
ഒഴുക്കുണ്ടായിരുന്നു
വെള്ളം കലങ്ങി
മീനുകള്‍ ശ്വാസം മുട്ടി‍യിരുന്നു
മഴപെയ്തു രണ്ടുകരകളും
മൂടിപ്പോയിരുന്നു
എങ്ങോട്ടെന്നി‍ല്ലാതെ
നമ്മള്‍ പകച്ചുപോയിരുന്നു
എന്നിട്ടും
നിന്റെ ചുണ്ടുകള്‍ ചുവന്നു
എന്റെ കണ്ണുകള്‍ ചിരിച്ചു

ഈ തോണി
എങ്ങോട്ടു‍ പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും