Shihabudheen Poythumkadavu
വേനലേറ്റ്‌ ഉണങ്ങാറായ
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു‍
തളര്‍ കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്‍മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിതസ്നേഹിയായി
കാറ്റിനുനേരെ ആവുത്ര
പിടിച്ചുനിന്നു
എന്നിട്ടും
നിഴലടയാളംകൊണ്ട്‌
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ
അവള്‍ പറഞ്ഞു:
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്‌
നിന്നെത്തേടിവരും
മരിക്കാതെ പിടിച്ചു നില്‍ക്കുക