Abhirami
കത്തുന്ന ബള്‍ബിനെച്ചുറ്റി
പറക്കുന്ന പാറ്റയെ നോക്കി
ചുമരിലെ പല്ലി ചിരിച്ചു.
പാറ്റ ഗൗനിച്ചതേയില്ല, ഗമയിലായിരുന്നു.
പല്ലി ചിലച്ചു, കൊതിയോടെ.
വാലാട്ടി, നീട്ടിയ നാക്കുമായി,
പല്ലി മെല്ലെ നീങ്ങി

പാറ്റയുടെ ചിറകിനുവേണ്ടി
ഉറുമ്പുകള്‍ ജാഥ നടത്തി.

കൂടുതല്‍ കവിതകള്‍