Abhirami
പലകാരണങ്ങളാലും
പേരു വെളിപ്പെടുത്താന്‍ കഴിയാത്ത
പുതിയ നഗരം.
അവിടെ ഞാന്‍ ഒലിവര്‍ ട്വിസ്റ്റിന്‍ കണ്ടു.
ഒപ്പം ബ്രൗണ്‍ലോയുമുണ്ടായിരുന്നു
പാവം ഒലിവര്‍
അവന്റെ കണ്ണുകളിലിപ്പോഴും
ആ പഴയ തിളക്കം കാണാം
ദുരന്തങ്ങളിലേയ്ക്കവനെ വലിച്ചിഴച്ച
ജാക്‌ ഡോക്കിന്‍സും ഫാഗിനും
വൃത്തിഹീനമായ വഴികളിലിപ്പോഴും
വഴിയൊരുക്കി കാത്തിരിക്കുന്നു
കൂട്ടുകാരനെ അന്വേഷിച്ച്‌
മണ്ണിനടിയിലെവിടേയോ
കൊച്ചു ഡിക്കിന്റെ തേങ്ങല്‍.
ഒലിവറും ബ്രൗണ്‍ലോയും
പതുക്കെ എന്നില്‍നിന്നകന്നു.
മനസ്സുനിറയെ ചോദ്യങ്ങളുമായി ഞാനും
കഥയെഴുതാന്‍ പേനയുമായി.
ചാള്‍സ്‌ ഡിക്കന്‍സിനെ മാത്രം കാണാനില്ല.

കൂടുതല്‍ കവിതകള്‍