Abhirami
ലിജുസാറും ശാലിനിട്ടീച്ചറും
ശാസ്ത്രമേളയിലാണ്‌.
സജിസാറും ഷൈബിട്ടീച്ചറും
സ്പോര്‍ട്സിലും.
വിലാസിനിട്ടീച്ചര്‍ വിദ്യാരംഗത്തിലും
കുഞ്ഞുമോള്‍ടീച്ചര്‍ കലാമേളയിലും
കുട്ടികള്‍ ബഹളത്തിലും.
പ്യൂണ്‍സാര്‍ പപ്പേട്ടന്‍
ഓരോ ക്ലാസിലും
മണ്ടിനടന്നു പറയുന്നു:
'മിണ്ടാണ്ടിരിക്കിന്‍,
മിണ്ടാണ്ടിരിക്കിന്‍!'

കൂടുതല്‍ കവിതകള്‍