Abhirami
മഴയ്ക്കു കൊമ്പുണ്ടെന്നാരോ പറഞ്ഞു.
മുറ്റത്തൊറ്റയ്ക്കിരുന്നാല്‍
കൂട്ടില്ലാതെ സ്കൂളില്‍ പോയാല്‍
വന്നു കുത്തുമത്രേ!
ഒരുദിവസം ഞാനും
മഴക്കൊമ്പു കണ്ടു
രാത്രി ഈ മഴ
ഒരു ഭ്രാന്തിയെപ്പോലെ
വാതിലില്‍ മുട്ടി

കുത്തുമെന്നു പേടിച്ച്‌ ഞാന്‍
ഒന്നും മിണ്ടാതെ
പുതച്ചുറങ്ങി

കൂടുതല്‍ കവിതകള്‍