Abhirami
പരീക്ഷാഹാളിലേയ്ക്ക്‌
ക്ഷണിക്കാതെവന്ന നിശ്ശബ്ദത
എന്നെ പരിഹസിച്ചു
'ഒന്നും പ ിച്ചില്ല്യാ അല്ലേ?'
വല്ലാതെ കുഴക്കിയ
ചോദ്യങ്ങള്‍ക്കു മുന്നില്‍
തല കുനിച്ചിരുന്നു ഞാന്‍
അതുകണ്ട്‌
ബെല്ലുകള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
പിന്നെയെല്ലാം
അമ്മയുടെ വായില്‍നിന്നായിരുന്നു.

കൂടുതല്‍ കവിതകള്‍