Ramakrishnan. O.M
അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാട്ടി
ആകാശം പറഞ്ഞു:
നിന്റെ വീട്‌ , നിന്റെ നാട്‌.

നിറഞ്ഞുതീരാത്ത സ്നേഹം നീട്ടി
കടല്‍ വിളിച്ചു:
വരൂ, നിന്റെ വഴി നിന്റെ യാത്ര.

പെയ്തൊഴിയാത്ത കണ്ണുകള്‍ അടച്ച്‌
അവള്‍ പ്രാര്‍ത്ഥിച്ചു:
കൊണ്ടുപോകരുതേ
കൊണ്ടുപോകരുതേ.

കൂടുതല്‍ കവിതകള്‍