Akbar
ഒരിയ്ക്കല്‍ കേട്ടാല്‍ കൂടെ പോരും
അഴയായി തലയ്ക്കുമുകളില്‍ കമിഴ്ന്നുവീഴും
അതിനെ മേഘമല്‍ഹാറെന്നു വിളിക്കുന്നവരെ കണ്ടിട്ടുണ്ട്.

പാട്ടിനെ മറന്നുള്ള നടത്തത്തില്‍
ഒരു തൊണ്ട രോമങ്ങളെ എണീപ്പിച്ച് കൂടെവരും
വിരലുകള്‍ ഹാര്‍മോണിയമാകും

തീരെ ചെറുപ്പത്തില്‍,
-അത്ര അറിവു പോരാ കേട്ടോ-
ആരോ ഇതേ തൊണ്ട കേള്‍പ്പിച്ചായിരുന്നു

ഞാനിവിടുണ്ടെന്നു പറയുന്നപോലെ
അത്ര എളുപ്പമല്ലല്ലോ ഒന്നും!

പലനിറമുള്ള തുമ്പികള്‍
ഈ പാട്ടിന്റെ പാട്ടിന്നു പറന്ന്
ഒച്ചയുള്ള സ്വപ്നങ്ങളായി
എന്നെയങ്ങ് ഉറക്കിക്കളയും

ആരാ അതെന്ന് ഓര്‍ക്കുന്നതിനേക്കാള്‍
വെക്കെന്ന്.
*മുഹമ്മദ് റാഫി

കൂടുതല്‍ കവിതകള്‍