Subha. G.S
നിത്യവും ഉണരുന്നുണ്ട്
നല്ല പ്രഭാതമെന്ന
പ്രതീക്ഷയിലേയ്ക്ക്

നാട്ടുവാര്‍ത്തകള്‍
അരിച്ചുപെറുക്കി
ഒഴിഞ്ഞിടത്തൊക്കെ
നെടുവീര്‍പ്പൊഴിച്ച്
ചോര്‍ന്ന വീര്യങ്ങള്‍ക്കിടയിലും
മൂത്തുപഴുത്ത പ്രണയവുമായി
പകലുകള്‍ അലഞ്ഞുതീര്‍ക്കുന്നുണ്ട്

കടമെടുത്ത ധീരത
കൂട്ടുകാരൊത്ത് കടലും കണ്ട്
പൂഴ്ത്തിവെച്ച ആധിയ്ക്കുമീതെ
മയങ്ങാനൊരുങ്ങുംമുമ്പ്
നിറച്ചുണ്ണുന്നുമുണ്ട്

എന്നിട്ടും
കണ്ണൊന്നടഞ്ഞാല്‍
കടന്നുകയറും
മുഖമില്ലാതെ
മുറിഞ്ഞ വാക്കുകള്‍

ഹൃദയം പൊട്ടി
ഉറക്കം മരിക്കുന്നു.