Joseph. S
ദേഹത്തെമ്പാടും ചെതുമ്പല്‍ക്കണ്ണുകളുള്ള
കുറുവാപ്പരല്‍ മീന്‍
വെള്ളത്തിനുമീതേക്ക്‌
തെറിക്കുന്നതുനോക്കി
പൊന്തക്കാട്ടില്‍
ഒരുത്തനിരുന്നു
അവന്റെ കണ്ണ്‌ ഒരു കൈച്ചൂണ്ട നീട്ടിയെറിയുന്നു

മീനറിയാത്തിടത്തോളം
അയാള്‍ കഥയിലില്ല
അറിയുമ്പോള്‍ അത്‌ മീനല്ല
മുടിതോരാതെ ഓടിപ്പോകുന്ന ഭയം എന്ന പെണ്‍കുട്ടി