Joseph. S
കുറുനിരകള്‍ പാവല്‍വള്ളിയിലെ ചുരുളുകള്‍
ഒട്ടേറെദൂരംനടന്നുപോന്ന ഇവന്‌
ഇപ്പോള്‍ അത്തരംതോന്നലില്ല
അങ്ങോട്ടൊരു സൂചന മടങ്ങുന്നുണ്ട്‌
സൂചനവഴിപോയ ഒരോര്‍മ്മ എങ്ങുമെത്തിയില്ല
ഉണങ്ങിത്തകര്‍ന്ന പാവല്‍പ്പന്തലുകളുള്ള പാടത്തുമെത്തിയില്ല
ഇന്നും ഇവന്‍ നടന്നുപോകുന്നു
എങ്ങനെയെന്നോ?
അത്തരം ഓര്‍മ്മകള്‍ അനാഥമാകുന്നില്ല
അവയിലേക്ക്‌ സൂചനകളിടുന്നു
വളവുകള്‍ക്കൊണ്ട്‌
എഴുതിയ മലയാളക്കുറുംകവിതകള്‍ മുതല്‍
ആകാശത്തുനിന്ന്‌ വളഞ്ഞുതൂങ്ങി ഇടക്കെട്ടിട്ടിറങ്ങിവരുന്ന
ഇടിമിന്നലുകള്‍വരെ