Devadas
ഗതിക ചലനങ്ങളില്‍
നീണ്ട വെള്ളിമുടിക്കാരന്‍* തീര്‍ത്ത
നിയമങ്ങള്‍ ഭേദിച്ചുകൊണ്ട്......
ഒരു പന്തിനെ കറക്കിത്തിരിച്ച്....
പോസ്റ്റിന്റെ മൂലയിലൊളിപ്പിക്കാന്‍
ഞാന്‍ ബെക്കാം** അല്ല...........

തുളുമ്പുന്ന ശരീരത്തെ
സംഗീതത്തില്‍ എരിവായ് ചാലിച്ച്
ചുവടു വെയ്ക്കാന്‍ നീ
സ്പൈസ് ഗേളുമല്ല**...................
കേള്‍ക്കുന്നുണ്ടോ... എന്റെ മുടന്തീ.......... ?


എങ്കിലും...
പച്ച‌യീര്‍ക്കില്‍ കഷ്ണങ്ങള്‍ മണ്ണെണയില്‍ മുക്കി
കൈത്തണ്ടയില്‍ വച്ചു കത്തിച്ച്.........
പച്ചകുത്തിയല്ല....
പഴുപ്പിച്ച് കുത്തിത്തന്നെ.....
ഞാനെഴുതും.....................
ഒരു വാക്കിലൊരു പ്രണയലേഖനം....