Devadas
പാതിരാത്രി പുഴനീന്തിക്കടന്നു
കുതിരയെ ഓടിച്ചു കിതച്ചു...(ആര്..? കുതിര ! )
എന്നിട്ടു കിട്ടിയതോ?

ഒരേറ്....ആ..ഹ്...
കിണ്ടികൊണ്ടൊരേറ്
ആരെറിഞ്ഞു ?
ഉണ്ണിയാര്‍ച്ച...ഉണ്ണിയാര്‍ച്ചപ്പെണ്ണ്...അവളാണോ?
(ഏഭ്യന്‍..കുഞ്ഞിരാമാ....
ഇപ്പോഴാണോ കയറിവരുന്നത് ?
ഒരു ഉത്തരവാദിത്വം ഒക്കെ വേണ്ടേ ? )

ആരെറിഞ്ഞു ?
മുഖം കാണാനായില്ല.....ഓടിക്കളഞ്ഞു....
പക്ഷെ തെളിവുകളുണ്ട്...
നെറ്റിയില്‍ ചോരകിനിയുന്ന മുറിവ്,
മുരലു നീണ്ട കിണ്ടി,
വിയര്‍പ്പില്‍ കുതിര്‍ന്ന കുങ്കുമപ്പാട്,
പിന്നെ ഓടിയൊളിക്കുന്നതിനിടയില്‍
ഊര്‍ന്നു വീണ ഒരു വെള്ളിക്കൊലുസ്സ്....

(ബ്ലഡീ....പതിവ്രതേ...
ഞാന്‍ തേടിപ്പിടിച്ചോളാം കേട്ടോ !!!)