Devadas
ഞാന്‍:
ഇന്നലെ രാത്രി മുഴുവനായും സ്വപ്നങ്ങളില്‍ ആയിരുന്നു....
അതില്‍ നിറയെ കൊടും പാതകങ്ങള്‍ ചെയ്തു......
ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു
(പത്രഭാഷ !)
അതിന്റെ തൊള്ളകീറിക്കരച്ചില്‍ കാതിന്നീണം പകര്‍ന്നു....

അന്ധയാചകന്റെ പിച്ചച്ചട്ടിയില്‍ നിന്നും
ഒരഞ്ചുരൂപാ നാണയം കവര്‍ന്നു.......
അതു കീശയിലിട്ടപ്പോള്‍ ഭാരം കൂടി
ചുമല്‍ ഒരു വശത്തേക്കിടിഞ്ഞു......
(മഹാ നടന് പ്രാണാമം !)
ഒരു വേശ്യയെ (അയ്യോ.. സാറയും ജമീലയും കേള്‍ക്കും ! )
ഒരു ലൈംഗികത്തൊഴിലാളിയെ പ്രാപിച്ചു.....