Devadas
പ്രവാചകരേ,
ജനിയ്ക്കുമ്പോള്‍ തന്നെ നെറുകയില്‍
മരണതിലകം ചാര്‍ത്തിയവര്‍ നിങ്ങള്‍

ഞങ്ങളെ ഞാന്‍ വര്‍ഗ്ഗീകരിക്കുന്നു
ഇം‌പീരിയല്‍, റാഷണല്‍, റാഡിക്കല്‍, റിയലിസ്റ്റ്....
നിങ്ങളെ നിങ്ങളും
പ്രജാപതി, നബി, റസ്സൂ‍ല്‍, യതി....
വീണ്ടും ഞങ്ങള്‍
നീത്ഷേ, മാര്‍ക്സ്, ഫ്രോയിഡ്, ഓഷോ...
ഇനി നിങ്ങള്‍
കൃഷ്ണന്‍, ക്രിസ്തു, ബുദ്ധന്‍, ഗാന്ധി...

എന്നിരുന്നാലും
ഒഴിവാക്കാമായിരുന്നു
കൃഷ്ന്ണന് ഒരു വേടശരം,
പായസ്സം പുരളാത്ത കാലടി
ക്രിസ്തുവിന് ഒരൊറ്റുകാരന്റെ ഉറ്റുനോട്ടം
ഒരു മൂരിനിവര്‍ന്നെഴുന്നേല്‍പ്പ്
ബുദ്ധന് ഒരു മാംസക്കഷ്ണം
അജ്‌നമോട്ടോയില്ലാത്തത്‌, അളിഞ്ഞത്
ഗാന്ധിയ്ക്ക് ഒരു വെടിയുണ്ട
ഒന്നില്‍ പിഴച്ച് മൂന്നിലെത്താത്ത ശ്രമം

നിങ്ങള്‍ മരണതിലകം
നെറുകയില്‍ ചാര്‍ത്തിയവര്‍
പുസ്തകത്താളുകളിലേയ്ക്ക്
ആത്മഹവനം നടത്തിയവര്‍

പക്ഷേ.....
ഒഴിവാക്കാനാവില്ല
അശ്വത്ഥാമാവിന്
അവന്റെ തിരുമുറിവ്
ആന്‍ ഫ്രാങ്കിന്
അവളുടെ കുഞ്ഞു ഡയറി.