Akbar
കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ട
പാത്രങ്ങളെ
കുളിപ്പിച്ച്‌
കുഞ്ഞിനും
മുറ്റത്തെ
ചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി
അലക്കി
തിരിച്ചു വന്ന്‌
താളും,തകരയും
കൊണ്ട്‌ വെച്ച കറിയില്‍
ഉപ്പും എരിവും
കുറവെന്ന
കുറ്റം കേട്ട്‌
ഉള്ള്‌ ചൊറിഞ്ഞ്‌
ചാരമായി പറന്ന്‌
ഇരുട്ട്‌ മണത്ത്‌
കിടക്കയില്‍
പതിക്കുമ്പോള്‍
എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്‌
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനം
ഏറ്റ്‌ അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ
പുകച്ചിലായി.

കൂടുതല്‍ കവിതകള്‍