Kavitha Balakrishnan
അപൂര്‍വ്വതേ,
നീ കൈ പിടിയ്ക്കുന്നോ
ഓരോ കണികയും പുഷ്പിയ്ക്കുന്നേ
ഞരമ്പുകള്‍ പിണഞ്ഞു ഞാന്‍
പൂപോലത്തെ ജന്മമായ് തീരുന്നേ
വിടരാനല്ലാതെ എനിക്കൊന്നുമറിയില്ലേ
ഇന്ദ്രിയങ്ങളിലെല്ലാം വിലോലതയാണേ

ഈ സൂര്യമുഖിയെ വീണ്ടും കാണുവിന്‍
ഇവള്‍ക്കൊരു കൊച്ചു പുരികം വരയ്ക്കുവിന്‍
ഒരു കുഞ്ഞു ചുണ്ടും വരയ്ക്കുവിന്‍

ഞാനൊരു പുതിയ പെണ്ണായില്ലേ നോക്ക്

നീ വരച്ചെടുത്ത മുഖവുമായി
സൂര്യമുഖി പിറന്നിരിക്കുന്നു