Manushya Puthran

വഴിയില്‍
നോക്കിക്കൊണ്ടേ വന്നു ഞാന്‍
എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ
ഈ ലോകത്ത്‌ എന്ന്‌.

ഇന്ന്‌
ഒരു ഇല പൊഴിഞ്ഞപ്പോള്‍
ഒരു മരം വിറച്ചതു കണ്ടു.

ഒരു കുരുവി
പെട്ടെന്നു പറന്നപ്പോള്‍
കാറ്റില്‍ ഒരു പോറല്‍ കണ്ടു.

ഇത്ര മൃദുലമായത്‌
എങ്ങനെ കൊണ്ടുവരും നിന്റെ പക്കല്‍
എന്നറിയില്ല എനിക്ക്‌.

.................................

വിവര്‍ത്തനം : ജയമോഹന്‍

കൂടുതല്‍ കവിതകള്‍