Kavitha Balakrishnan
ഭഗവാനേ
നിന്നിലേയ്ക്കുള്ള വഴിയില്‍
വച്ചിട്ടുണ്ടു ഞാന്‍
ഒരായിരം മധുരങ്ങള്‍
ചവര്‍പ്പുകള്‍ മുന്തിരികള്‍
വറുത്ത മീനും കിഴങ്ങുകളും
മാട്ടിറച്ചിയും നാലായിരം തരം
വീഞ്ഞുകളും

ഇനി മലര്‍ന്നു കിടക്കുക
നിന്റെ ചോരയില്‍ കലര്‍ന്ന
എന്റെ ആഹാരം
പതുക്കെ ഒച്ചയുണ്ടാക്കിത്തുടങ്ങും

ഈ കുടുകുടുവയറിന്മേല്‍ കാതുവെച്ച്
എനിയ്ക്കാ ബ്ലൂങ്കാരം കേള്‍ക്കണം