Kavitha Balakrishnan
ഒന്നു മണത്തുനോക്കട്ടേ സുന്ദര,
മുടിനാരുകള്‍ നെറ്റിയും, പിന്നെ കണ്ണുകളും
മൂക്കിനെ മൂക്കാലുരുമ്മാം നമുക്ക്
പിടിച്ചുവെച്ച ശ്വാസമെല്ലാം വിടാം

നമ്മുടെ ചുണ്ടുകളും ഉമിനീരും കൂടിയാല്‍
ഏതാണ്ടൊരു ഉഴുന്നുവടയാകും
അതിനെ കടിച്ചുതിന്നപ്പാ,
ഒച്ചിനെപ്പോലെ
വട്ടത്തിലും നീളത്തിലും
വിചിത്രമായ് ഇഴഞ്ഞിഴഞ്ഞ്
നീരോടിച്ച് നമുക്കടയാളപ്പെടുത്താം
കഴുത്തും പിന്‍പുറങ്ങളും - എല്ലാം

ഇമ്പംകൊണ്ട് തായമ്പാക്കപ്പാ,
തിരിച്ചിട്ടും മറിച്ചിട്ടും
വീര്‍ത്ത മുലത്തുമ്പില്‍
സൂര്യനെപ്പോലെ തപസ്സെയ്യപ്പാ,

നമ്മുടെ കൈക്കുഴികളില്‍
എന്തൊരു പന്നിഗന്ധം
മുളച്ചുപൊന്തിയ കുമിള്‍ക്കുടകള്‍ക്ക്
എന്തെന്തൊരു ഗൌളിഗന്ധം
രണ്ടു പൊക്കിളുകള്‍ക്കു താഴെയോ-
ഭയങ്കരമല്ലേ ഈ ഘടുവ്

കുഴിയെടുത്തുപോ കുയ്യാനേ
കുഴിയെടുത്തുപോ കുയ്യാനേ

ഒരു മീന്‍നിര
നിറകുടമകമേ
മറുമീന്‍നിര
യെന്‍കുടമകമേ...

ഞാനോ
നീയോ
ആരാവോ

മനുഷ്യന്‍ മന്ദലം മയങ്ങിയതിന്റെ
ഒരു മണം വരുന്നു.