Pramod K M
മൂക്കിള
മുഖത്തെഴുത്ത് നടത്തുന്ന കാലത്ത്
'മോനെ ഉസ്കൂളില് ചേറ്ക്കണ്ടെ പപ്പേട്ടാ?' എന്ന്
അച്ഛനോട് തിരക്കിയിരുന്നു.

'എത്ര്യാടാ കണക്കിന് മാര്‍ക്ക്?' എന്ന്
എന്നില്‍ താല്പര്യം കാണിച്ചിരുന്നു.

'പഹയാ ,റാങ്കുണ്ടല്ലേ!' എന്ന്
പുറത്ത് തട്ടിയിരുന്നു.

'ഉദ്യോഗം വല്ലോം ആയോടാ?' എന്ന്
ഉത്കണ് പ്പെട്ടിരുന്നു.

'സാധാരണക്കാറ് പ ിച്ചിറ്റ്
ഒരു കാര്യോമില്ലപ്പാ' എന്ന്
സഹതപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍
എത്ര വോട്ട് ചെയ്തെന്ന്
തെളിഞ്ഞ് ചിരിച്ചിരുന്നു.

'നീയെന്തിനാടാ ലാസ്റ്റില്
നമ്പൂരീന്റെ തൊണ്ടക്ക് പിടിച്ചേ?' എന്ന്
നാടകം വിശകലനം ചെയ്തിരുന്നു.

'അമ്മു എന്തിനാ
ആറ്റില് ചാട്യേ'ന്ന്
അര്‍ത്ഥം വെച്ച് ചോദിച്ചിരുന്നു.

കൊറിയയിലേക്ക്
ഗവേഷണത്തിനു പോകുന്നെന്നറിഞ്ഞപ്പോള്
'കഞ്ഞി കിട്ടില്ലേ അവിടെ?' എന്ന്
കാര്യം തിരക്കിയിരുന്നു.

അവധിക്കു നാട്ടിലെത്തിയ ഉടന്‍ തന്നെ
'എപ്പോഴാ പോകുന്നേ?'എന്ന്
യാത്രയാക്കിയിരുന്നു.

എല്ലാം പ ിച്ചു കഴിഞ്ഞ്
നാട്ടിലേക്ക് പോയപ്പോള്‍
ഉരിയാട്ടം മുട്ടി.!!

പിന്നെയാരോ പറഞ്ഞു,
ബാര്‍ബര്‍ കണ്ണേട്ടന്‍
ഇപ്പോള്‍
കഷണ്ടികളോട്
സംസാരിക്കാറില്ല.!