Abhirami
വികൃതികളെ ഒളിഞ്ഞുനോക്കുന്ന
മെലിഞ്ഞ ചൂരലിന്റെ കൈ പിടിച്ച്
കണക്കു ടീച്ചര്‍ ക്ലാസിലെത്തി

ഒന്നിലൂടെയും രണ്ടിലൂടെയും ചാടിമറിഞ്ഞ്
അവര്‍ കുട്ടികളെ രസിപ്പിച്ചു

കളിമൂത്ത് ടീച്ചര്‍ പറഞ്ഞു
'നാളെ മഞ്ചാടി കൊണ്ടുവരണം
ശരാശരി പ ിപ്പിയ്ക്കാം'

കുട്ടികള്‍ പൊട്ടിച്ചിരിച്ചു
മഞ്ചാടിയ്ക്കുണ്ടോ ശരാശരി

ആരും കാണാതെ
ത്രികോണങ്ങളെ ചാരി
ടീച്ചറും ഊറിച്ചിരിച്ചു

കൂടുതല്‍ കവിതകള്‍