Abhirami
പേര് നിസാര്‍
വളരെ ചെറുപ്പത്തില്‍
മണ്ണിനും കല്ലിനും കൂട്ടായവന്‍
മാര്‍ബിളിന്‍ തിളക്കത്തില്‍
നുണക്കുഴി കാട്ടി ചിരിയ്ക്കുന്നവന്‍
പള്ളിക്കൂടത്തിന്‍ മാധുര്യമറിയാത്തവന്‍
വീടുപണിയ്ക്കു വന്നതാണ്

ഒഴിവുവേളയില്‍ അവന്‍
പണിതീര്‍ന്ന ചുമരില്‍
ചിത്രങ്ങള്‍ വരച്ചിടും
കുടിനീരിനായ് ക്യൂ നില്‍ക്കുന്ന കുടങ്ങള്‍
കരഞ്ഞു തളര്‍ന്ന വയറുകള്‍
വിളവെന്തെന്നറിയാത്ത വയലുകള്‍

പോകുന്നതിന്‍മുമ്പവനൊരു ചിത്രം
ചുമരില്‍ വരച്ചിട്ടു
തിളങ്ങുന്ന കണ്ണുകളും
വിശപ്പാറിയ വയറുമുള്ള അതിന്
സ്വപ്നത്തിന്‍ നിറമായിരുന്നു

കൂടുതല്‍ കവിതകള്‍