Yuvan. M
മരത്തിന്റെ പൊക്കത്തില്‍നിന്ന്‌
കാറ്റില്‍ നീന്തി ഇറങ്ങുന്ന
പഴുത്തിലയെ നിര്‍ത്തി ചോദിക്കുക
ചിലതുണ്ട്‌ അതിനു പറയാന്‍,
നീ അറിയാന്‍.

ജനനത്തിന്റെ നിഗൂഢത
മാറുന്ന നിറങ്ങള്‍
ദേഹത്തിന്റെ രഹസ്യപാതകളില്‍
ഉറവയെടുക്കുന്ന ജലം
രാത്രിയും പകലും
കൊമ്പുകളില്‍ നൃത്തംചെയ്യുമ്പോഴും
വേരുകളോടുള്ള അടുപ്പം
ഉഷ്ണത്തിന്റെ ഉപ്പുരുചി
തന്റെ വര്‍ഗ്ഗത്തിലെ മറ്റ്‌ ഇലകളോട്‌
നിശ്ശബ്ദമായ്‌ പേശുന്ന മൊഴി
ചേര്‍ന്നുജീവിക്കുന്നതിന്റെ മഹത്വം
വേര്‍പെട്ടുവരുന്നതിന്റെ മഹിമ
ചര്‍മ്മത്തിന്റെ ചുളിവുകളായി
വരവറിയിക്കുന്ന മരണം

പിന്നെയും ശ്രദ്ധിച്ചുകേട്ടാല്‍
തീറ്റയുണ്ടാക്കിയുണ്ടാക്കി
നരച്ചുമൂക്കുന്ന
ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ചും
അതു പറയുമായിരിക്കും.

കൂടുതല്‍ കവിതകള്‍