Abhirami
ആളില്ലാത്ത തക്കം നോക്കി
അയല്‍പക്കത്തെ പൂച്ച
അടുക്കളയില്‍ കയറി

അടുക്കള വായനാമുറിയാക്കിയതുണ്ടോ
അവളറിയുന്നു
കാലും നീട്ടി
കസേരയില്‍ വായിക്കാനിരുന്നു

കര്‍ക്കടകമല്ലേ
രാമായണത്തില്‍ത്തന്നെ തുടങ്ങി
'രാമനെ കാട്ടിലാക്കി' പൂച്ച മടങ്ങി
'ഗാന്ധിജിയുടെ ആത്മകഥ'
ഗോഡ്സെയുടെ വിലാപങ്ങളായി
അവളുടെ മനസ്സില്‍ ശില്പിച്ചു
വായനയങ്ങനെ നീണ്ടു
'കാലങ്ങള്‍' പോലെ

വഴിയില്‍ വെച്ച്
തട്ടമിട്ടു കുണുങ്ങിച്ചിരിച്ച്
പാല്‍ക്കാരി 'ആയിഷ'
അവളെ മാടിവിളിച്ചു
പാട്ടും പാടി കഥേം പറഞ്ഞ്
ഇച്ചേം പൂച്ചേം കളിച്ച് തളര്‍ന്നുറങ്ങി
പാതിര പഴുത്തപ്പോള്‍
'അദ്രമാന്‍' വന്നതാരുമറിഞ്ഞില്ല

പിറ്റേന്നു പത്രത്തില്‍
വായിച്ചു മരിച്ചൊരു പൂച്ചയുടെ
പടമുണ്ടായിരുന്നു

കൂടുതല്‍ കവിതകള്‍