Raj Neettiyath
അലഹബാദുകാരന്‍ കുനാല്‍ ജെയ്‌ന്‍
ശുദ്ധ വെജിറ്റേറിയന്‍
ജോലിയ്ക്കൊപ്പം വരുന്ന
സ്ലീവ്‌ലെസ്സുകാരി മങ്കയെ
ആന്റീയെന്നാണ് സൂചിപ്പിക്കാറ്
അവന്‍ നറുങ്ങനെ ചിരിക്കും
ഞാനും ചിരിക്കും,
ദേശീറ്റോറന്റ്സില്‍*
ആന്റിക്ക് ചാകരയാണ് റിസല്‍ട്ട്.

നാട്ടില്‍,
ഓട്ടോസ്റ്റാന്‍ഡിലെ വിപ്ലവകാരികള്‍
'മുലയൊന്ന് പിടിക്കട്ടേ ചേച്ചീ'
എന്നേ ചോദിക്കുക പതിവുള്ളൂ.
അവനു്
കടലോളം കൊതിയാണു്
കണ്ണിലാകെ കുസൃതിയാണു്
അത്രയ്ക്കും ബഹുമാനവും ;)

'ഒന്നു മാറിനിക്കെന്റന്യേത്തീ'-
യെന്നാണ് പീഏആറിലെ കണ്ടക്ടര്‍
കാലില്‍ ചവുട്ടിക്കൊണ്ടു തന്നെ
സെന്റ് മേരീസിലെ
പാവാടക്കാരികളോടു പറഞ്ഞിരുന്നത്.

ആശാനേ, 'അമ്മായി'-
യെന്ന് ഹനീഫ* പറയുമ്പോള്‍
സ്ക്രീന്‍ നിറയ്ക്കുന്ന ചിരിയാണു്!
'പെങ്ങളേ'-
യെന്ന് കളിയായി വിളിച്ചതിലാണു്
എന്റെ സുഹൃത്ത് അരുതെന്നറിയിച്ചതു്,
ആ വാക്കു് അവര്‍ക്കു ചവര്യ്ക്കുന്നുണ്ടെന്നു്.

'ഖകമേ!'
എന്നു വിളിക്കുന്ന മാധവന്‍നായര്‍
അങ്ങ് ഖസാക്കിലത്രെ,
അതെത്ര ദൂരെയെന്നാണാവ്വോ!
വിജയന്മാഷ് പറഞ്ഞതുമില്ല
അതാണ് സങ്കടം.

* ദേശീറ്റോറന്റ്സ്.കോം, ഇന്ത്യന്‍ വംശജര്‍ ചിത്രീകരിക്കപ്പെടുന്ന കമേഴ്സ്യല്‍ / ഓഫ്‌ബീറ്റ് / അഡള്‍ട്ട് മൂവീ ഷെയറിങ് വെബ്‌സൈറ്റ്.
* കൊച്ചിന്‍ ഹനീഫയുടെ ആശാനേ വിളി ഒരു കുറിപ്പിന്റെ സാധ്യതകളെ ഒഴിവാക്കുന്നുണ്ടെങ്കിലും, പറയാതെ പോകുന്നില്ല.