Tony. K.R
അനുഭവങ്ങള്‍ തേടി നടക്കുകയാണു ഞാന്‍
ഒരനുഭവത്തെയും വെറുതെ വിട്ടുകൂടാ

പുതുകവികള്‍ക്ക് അനുഭവമില്ലല്ലോ

കടല്‍ത്തീരത്തങ്ങനെയിരിക്കുമ്പോള്‍
ഒരനുഭവം നടന്നുപോവുന്നതു കണ്ടു

നല്ല ചന്തിയും മുലയുമുള്ള ഒരനുഭവം

ഞാന്‍ പിന്നാലെ കൂടി
പിന്നീടുണ്ടായ അനുഭവമൊന്നും പറയണ്ട