Rajan. C.H
പറയുമ്പോള്‍ എല്ലാം പറയണമല്ലോ
എന്നോര്‍ത്തതുകൊണ്ട്
ഒന്നും പറയാനായില്ല.

പറയാന്‍ കഴിയാത്തതോക്കെയും
വിമ്മിട്ടപ്പെട്ട് ഒന്നിച്ച്
പുറത്തേയ്ക്കു കുതിച്ചതിനാല്‍
ഒരിത്തിരിപ്പോലും ശബ്ദമുണ്ടായില്ല.

ശബ്ദമൊട്ടുമില്ലാഞ്ഞതിനാല്‍
ധിക്കാരമെന്നു കരുതി
ക്രൂരമര്‍ദ്ദനം തുടര്‍ന്നു

മര്‍ദ്ദനത്തിനിടയില്‍
പിടിവിട്ടുപോയ ഒരൊറ്റ വാക്കില്‍
പറയാനോര്‍ത്തതും
മറന്നതും
പറയാതിരുന്നതും
പറഞ്ഞതും
പറയേണ്ടതും
എല്ലാമെല്ലാം
ഒന്നിച്ച് ഉരുവായി.

കൂടുതല്‍ കവിതകള്‍