Mohanakrishnan. V
പൊന്നാനിയില്‍നിന്നൊരു പുഴ
കിഴക്കോട്ടുപോയി
തിരുന്നാവായയില്‍
നാവാമുകുന്ദന്റെ
ആല്‍ച്ചുവട്ടിലൂടെ
കുറ്റിപ്പുറത്ത്‌
ഒരു കവിയുടെ കാല്‍ച്ചോട്ടിലൂടെ
പട്ടാമ്പിയില്‍ പാലം കവിഞ്ഞ്‌
ഒറ്റപ്പാലം കേറി
തിരുവില്വാമലയില്‍
ചിതാവെളിച്ചമായി
ആത്മാക്കളേയും
അസ്ഥിക്കഷ്ണങ്ങളേയും
ഫോസിലുകളാക്കി
പുനര്‍ജ്ജനി നൂണ്ട്‌
ആനമല കേറി
ചിന്നം വിളിച്ചു.