Mohanakrishnan. V
കുനിഞ്ഞ്‌
ഒറ്റക്കൈകൊണ്ടു മണ്ണുമാന്തി
ഒന്നു തിരിഞ്ഞ്‌
ഇത്തിരി നിവര്‍ന്ന്‌
ലോറിയില്‍ നിറയ്ക്കുമ്പോള്‍
മനുഷ്യനല്ലെന്നാരും പറയില്ല
എല്ലുകളുടെ സന്ധികള്‍
എണ്ണിയെടുക്കാം
കുനിഞ്ഞ്‌ മുറ്റമടിയ്ക്കുമ്പോള്‍
മുറത്തില്‍ കോരുമ്പോള്‍
കോരി നിവര്‍ന്ന്‌
തെങ്ങിന്‍തടത്തില്‍ നിക്ഷേപിയ്ക്കുമ്പോള്‍
യന്ത്രമല്ലെന്നാരും പറയില്ല
വിയര്‍പ്പ്‌
എണ്ണപോലെ ഒലിച്ചിറങ്ങുമ്പോള്‍
എഞ്ചിന്‍പണിക്ക്‌
കാലമായെന്ന്‌ ആരും പറയും.