Aneesh A T
അവന്റെ കീശ നിറയെ
വിചിത്രമായ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.
ബാറ്ററി, മരച്ചീളുകള്‍
കുപ്പിച്ചില്ല്, വയര്‍ കഷണങ്ങള്‍

മിക്കപ്പോഴും അവന്‍
തെരുവോരങ്ങളില്‍ അലഞ്ഞുനടന്നു.
ഇടക്ക് ഒരു പൂച്ചക്കുഞ്ഞിനെ
അപകടത്തില്‍നിന്നു രക്ഷിച്ചു

എപ്പോഴും ചെയ്യാറുള്ള പോലെ
ചെന്നുനോക്കുമ്പോള്‍
ചുരുട്ടിക്കൂട്ടിയ കടലാസുകള്‍ക്കുമേല്‍
പടര്‍ന്ന മഷിക്കും
കുത്തിയൊടിച്ച പേനക്കുമൊപ്പം
മെര്‍ക്കുറി അടര്‍ന്നുപോയ
അലമാരക്കണ്ണാടിയുടെ വക്കില്‍
വാക്കുകള്‍ കിടക്കുന്നുണ്ടായിരുന്നു

ആരെങ്കിലും കടന്നുപോകുമ്പോള്‍
കേള്‍ക്കാന്‍,
ഉച്ചത്തില്‍.

കൂടുതല്‍ കവിതകള്‍