Sreejith R
ഉറക്കമെണീറ്റത്‌ കുറച്ചു നെരത്തേയായിപ്പോയി
പല്ലുതേച്ചു നേരം വെളുപ്പിച്ചു
വെളുത്തൂ നല്ലവണ്ണം..
വായ്നാറ്റമുണ്ടോ ?
പൂച്ചയുടെ മുഖത്തേയ്ക്ക് ഊതി
അതു പതിയെ മുഖം തിരിച്ചു വടക്കോട്ടു നോക്കി.

പുത്തന്‍ ലോവെയ്സ്റ്റ് ജീന്‍സ്
നരച്ച നീലനിറം,
പഴേതു പോലെ തോന്നും
അരയില്‍ അള്ളിപ്പിടിച്ചു കിടന്നു
അല്ലെങ്കില്‍ ഊര്‍ന്നുപോകും.
വഴിയിലേയ്ക്കിറങ്ങി;
ദൂരേക്കു നോക്കി
ഒരു നിമിഷം ആലോചിച്ചു
ആദ്യം കണ്ട ബസ്സിനോട്‌ വര്‍ത്തമാനം പറഞ്ഞു
കാരണം അതു ചിരിച്ചിരുന്നു

എതിരെ വരുന്നു മഞ്ഞ ഉടുപ്പിട്ട ഒരു പെണ്ണ്
എന്നെ കണ്ടതും ഉടുപ്പിന്‍റെ കഴുത്തു വലിച്ചു വച്ചു
ഷാള്‍ പതിപ്പിച്ചു ചേര്‍ത്തു മുഖം കുനിച്ചു നടന്നുപോയി.

കുറേ പിള്ളേര്‍ വട്ടുകളിക്കുന്നതു കണ്ടു നോക്കിനിന്നു
ഒരു പെണ്‍കുട്ടി ഉച്ചത്തില്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു

കൂടുതല്‍ കവിതകള്‍