Santhosh Alex
മലക്കറി വാങിയപ്പോള്‍
ബാക്കിയായി ഒരെട്ടണ.

ചെറുപ്പത്തില്‍
അമ്മ വിഷുക്കൈനീട്ടമായ് തന്നത് എട്ടണ.
അതുമായി മി ായി വാങ്ങുവാന്‍ ഓടിയത്
ഇന്നും ഓര്‍ക്കുന്നു.

യാചകനും എട്ടണ വേണ്ടാ.
പെട്ടിക്കടയിലും മരുന്നുകടയിലും
ഏട്ടണയ്ക്കു പകരമായി മി ായി.

ഇതിനെ ഞാന്‍ വില്‍ക്കില്ല.
ഇതിന്റെ വില എനിക്കുമാത്രമേ അറിയാവൂ.