Santhosh Alex
പട്ടണത്തില്‍ നിന്ന്
തറവാട്ടിലേക്കുള്ള മടക്കമാണ് വേനല്‍
അവിടെ അറിയാത്ത ബന്ധുവുമായി
പാടത്തും പറമ്പിലും കളിച്ചു നടന്നു
കുളത്തില്‍ മുങ്ങി പൊങ്ങി
പേരയിലും പുളിയിലും കയറി
ദിവസങ്ങള്‍ കടന്നുപോയി
ബന്ധങ്ങളുടെ വില അറിഞ്ഞപ്പൊഴേയ്ക്കും
പട്ടണത്തിലേയ്ക്കു മടങ്ങാറായി.