Santhosh Alex
കൈ വേദനിച്ചപ്പോള്‍
ഞാന്‍ കണ്ണും കണ്ണീരും തമ്മില്ലുള്ള ദൂരമളന്നു.

പിന്നീടു ചിറകും ചിറകടിയും
ഭുമിയും ഉറവയും
പുകയും തീയും
വസ്തുവും നിഴലും
തിരയും സമുദ്രവും
ഇഴയും കയറും തമ്മിലുള്ള ദൂരമളന്നു.

എന്നാല്‍ കൈയും വേദനയും തമ്മിലുള്ള ദൂരം
അളക്കാനായില്ല