Bindu Krishnan
അരി വാര്ത്തപ്പോള്‍
കലം തെന്നി കൈ പൊള്ളി
അമ്മ പറഞ്ഞു "ഭാഗ്യം പോയി"

ചന്തം നോക്കുമ്പോള്‍
കണ്ണാടി വഴുതി ഉടഞ്ഞുചിതറി
അമ്മ പറഞ്ഞു "ഇനി കഷ്ടകാലം"

അവന്‌ വിളമ്പുമ്പോള്‍
ഉപ്പ് തൂവിപ്പോയി
അമ്മ പറഞ്ഞു "വഴക്കാകും "
കുടിച്ചുകുന്തം മറി-
ഞ്ഞെന്തോ പുലഭ്യം ചൊല്ലി
എന്നെയും മോളേം വിട്ട്
അവന്‍ പോയി
ഞാന്‍ പറഞ്ഞു "മഹാഭാഗ്യം