Sooraja. E.M
എനിയ്ക്കെന്നെയൊന്നു കാണണം
നീയെന്നെ കണ്ടമാതിരി
എന്റെ കണ്‍കളില്‍ പൊടിഞ്ഞ
അതേ നിണകണങ്ങളോടെ
എന്റെ വാക്കില്‍ കൊഴിഞ്ഞ
അതേ അര്‍ത്ഥതലങ്ങളോടെ
എന്റെ മുഖത്തുപറ്റിയ
അതേ പൊടിപടലങ്ങളോടെ
നീ
എന്റെ നല്ല ചങ്ങാതിയല്ലയോ...