Subha. G.S
വെറുപ്പാണെനിയ്ക്കവളെ
കാണുന്നതുതന്നെ

പട്ടിയെപ്പോലും
തോല്പിച്ചുകളയും
പെരുംനുണയ്ക്കും
താളംപിടിക്കും
വ്യഭിചാരത്തിനും
കാവലായിരിക്കും

അകം കലങ്ങി
എരിഞ്ഞുതീരുമ്പോഴും
അതിരില്ലാത്ത മനം
നടിച്ചുകാണിക്കും

സഹിയ്ക്കവയ്യാതെ
സ്വയം കുടഞ്ഞ്
പുറത്തിറങ്ങി
പാതിവഴിചെല്ലുംമുമ്പേ
തിരികെയോടും
പത്തിരട്ടി സഹനത്തോടെ

വെറുപ്പാണെനിയ്ക്കിവളെ
കാണുന്നതുതന്നെ
അതുകൊണ്ടുമാത്രമാണ്
ഇപ്പൊഴീ കണ്ണാടി
എറിഞ്ഞുടയ്ക്കുന്നത്.