Lathish Mohan
1
മഴപെയ്തു നിറഞ്ഞ ഈ തെരുവ്‌ എന്റേതാണ്‌.
ഓരോ മൂലയിലും എന്റെ ചാരന്മാരുണ്ട്‌.
അതിക്രമിച്ചവരൊക്കെ വെടിയേറ്റു പിടഞ്ഞിട്ടുണ്ട്‌.
എന്റെ പേര്‌ ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്‌
പേരുകേട്ടാല്‍ വിറയ്ക്കും വിറപ്പിക്കും.
ഞാനാണ്‌ കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്‍
വെളിച്ചം കാണുന്നിടത്ത്‌ കണ്ടില്ലേ
അവളാണ്‌ ഹെലന്‍
മുലക്കണ്ണിന്‍ കോണുതാഴ്ത്തി എന്നെ വിളിക്കയാണ്‌.
തുടയിടുക്കില്‍ ഇന്നുരാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്‌.
അതിനുമുമ്പ്‌
അന്തര്‍വാഹിനി വെച്ചൊരു കളിയുണ്ട്‌.

2
ഈ തെരുവ്‌ എന്റേതാണ്‌.
ഒരു രാജ്യദ്രോഹിയും എന്റെ മച്ചാനല്ല.
സഹോദരിമാരെയും അമ്മമാരെയും
ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന്‌ കമന്റടിക്കുന്നവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും നീണാള്‍ വാഴേണം.
Jesus fukcin' Christ എന്നു പറഞ്ഞവന്‍
നാടുനീങ്ങും, നൂറുതരം.
ഞാനാണ്‌ നീതി
ഞാന്‍ തന്നെ സാരം
ഞാനുറങ്ങാറില്ല
എനിക്കു പേരില്ല
എന്റെ രാജ്ഞിക്ക്‌ സീലുണ്ട്‌
അതിനുമപ്പുറത്ത്‌ ജാരന്മാരുണ്ട്‌.

3
തെരുവില്‍ വെടിമുഴങ്ങി
സിനിമ കഴിഞ്ഞുവന്നവര്‍ ചിതറിയോടി.
അശാന്തനായ ഒരു ഭ്രാന്തന്‍
തെരുവിലേക്കിറങ്ങി.
മഴ അയാള്‍ക്കുമീതേ പെയ്തുനിറഞ്ഞു. ...........