Surab
ചെരിപ്പു മുറിച്ചു കാലു വലുതാക്കുന്നവനു
ഞാനെന്റെ കോട്ടും കാലുറയും ഊരിക്കൊടുത്തു
പകരം എനിക്കു കിട്ടിയതാണു ഈ മൂലധനം

ഞാനിപ്പോള്‍ കോട്ടില്ലാതെ
മഴയും വെയിലും കൊണ്ട് പെരുവഴിയില്‍
എന്നാലും മൂലധനം വായിക്കുന്നുണ്ട്

ഇപ്പോള്‍ അവന്‍
കാലുമുറിച്ചു ചെരിപ്പു വലുതാക്കുകയാണ്
കോട്ടിട്ടാല്‍ എന്തുമാവാമെന്നുള്ള അതിഭാവുകത്വം

വര്‍ഗ്ഗശത്രുവിനെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു
വിശക്കുന്നവനു വ്യാമോഹമാണു ആഹാരം
പിന്നീടു മൂലധനം വായിച്ചുതീര്‍ത്തത്
തൊഴിലിന്റെ ഒരു ദിവസത്തെ വേതനംകൊണ്ടാണ്
അതിക ിനമായ വേദനകൊണ്ടാണ്