Surab
ടെലിവിഷന്‍ തുറന്നപ്പോള്‍ എലിവിഷത്തിന്റെ പരസ്യം.
കാമുകി അതെടുത്ത് അവളുടെ അമ്മയ്ക്കു കൊടുത്തു.
അമ്മ അത് ചോറില്‍ കുഴച്ച്
അപ്പുറത്തെ മതിലില്‍ കൊണ്ടുവെച്ചു

തെങ്ങു കയറാന്‍ വന്ന ചുണ്ടെലി
മതിലിന്മേല്‍ കണ്ട പാത്രം
വീട്ടിലേയ്ക്കു കൊണ്ടുപോയി.
അപ്പോള്‍ അവന്റെ കെട്ട്യോള്‍
നൂറാമത്തെ എപ്പിസോഡിന്റെ മൂണ്‍സിങ്ങറില്‍.

പിന്നെ ഒട്ടും താമസിച്ചില്ല
ചുണ്ടെലി മൊബൈലെടുത്ത് എസ്സെമ്മസ്സ് വിട്ടു.
"അമ്മാവാ, ചായയില്ല, പലഹാരമില്ല
മുറപ്പെണ്ണാണെന്നു പറഞ്ഞിട്ടു കാര്യവുമില്ല
അതോണ്ട്, ഇന്നത്തോടെ ഓളെ കാറ്റുപോകും.
കാരണം, കാമുകനു വെച്ചത്
കാക്കയും കണ്ടില്ല, പരുന്തും കണ്ടില്ല.
കണ്ടത്, അപ്പുറത്തെ കണാരനും
ഓന്റെ തിയ്യത്തിയും ഞാനും മാത്രം..."