Surab
വീണുകരയാന്‍ ചുമലുവേണം
കണ്ടുസഹിക്കാന്‍ കരുത്തുറ്റ മനസ്സും.
രാവുവേണം പകലുവേണം
രാക്കിളികള്‍ പാടുന്ന ആകാശവും.

പുഴവേണം പൂക്കാലം വേണം
പശുത്തൊഴുത്തും പാല്‍ക്കാരിയും.
ഈരടിവേണം ഇടനെഞ്ചുവേണം
ഇരുളിലലയാന്‍ ഇടനാഴിയും.

ജീവിതം പളുങ്കുപോലെ
പരസ്യവാചകം പോലെ
ജീവിച്ചുതുടങ്ങുമ്പോഴാണ്
പലരും അറിയുന്നത്,
അതൊരു ആത്മാവാണെന്ന്
അതിന്റെ കനലാണെന്ന്.