Abhirami
ഇന്നലെ
കോളേജുകാരി പെണ്‍കുട്ടി
ഇടവഴിയിലൂടെ പോകുമ്പോള്‍
തലയിലിരുന്ന ചെമ്പകം
കറന്റുകമ്പിയെ കൊഞ്ഞനംകാട്ടി.
പിറ്റേന്ന്,
ആശാന്റെ വീണപൂ പോലെ
വഴിയില്‍ തലകറങ്ങിക്കിടക്കുന്നു ചെമ്പകം.
മതിലിനപ്പുറത്ത് ആ കാഴ്ച കണ്ട്
മഞ്ഞമുക്കുറ്റിയും വെള്ളമന്ദാരവും
കൈകൊട്ടിച്ചിരിച്ചു.
പിന്നെയറിഞ്ഞു
ചെമ്പകം മരിച്ചത് ഷോക്കടിച്ചാണെന്ന്.
എന്നിട്ടും
ഒട്ടേറെ മരണങ്ങള്‍ക്കു സാക്ഷിയായി
ഓരോരുത്തര്‍ക്കും നേര്‍വഴി കാട്ടിക്കൊടുത്ത്
മതില്‍ ഇപ്പോഴും വെയിലേറ്റു കിടക്കുന്നു
ഇടവഴിയില്‍...

കൂടുതല്‍ കവിതകള്‍