Raj Neettiyath
ഇന്നലെ രാത്രി
വെളുത്ത ചിറകുള്ള കറുത്ത തോണിയില്‍
ഋഷ്യശൃംഗന്‍ വന്നിറങ്ങി
മഴപെയ്യുന്നത് നീ കണ്ടീല്ലയോ?
വിങ്ങുന്ന മാറിടങ്ങളുള്ള
പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന ഉടലുള്ള
വൈശാലികളേ,
നിങ്ങള്‍ പുറത്തിറങ്ങാതിരിക്കുവിന്‍
എന്റെ രാജ്യത്തെ
ഞാനവനൊന്നു് കെട്ടിച്ചുകൊടുത്തോട്ടെ.