Venu Kundoorkunnu
അറിവു തേടിയും
അറിവു നേടിയും
മഹാസൈകതം മുഴുവന്‍
അലഞ്ഞവന്നറിയാം
അവസാനം എങ്ങിനെയാണ്‌
മരിക്കേണ്ടതെന്ന്


സോണ്‍പൂരിലെ കന്നുകാലിച്ചന്തയിലേക്ക്‌
സമ്യക്കായി നടന്നു പോകുന്ന
നാല്‍ക്കാലികള്‍ക്കറിയാം
നിര്‍വ്വാണമെന്തെന്ന്‌

വലംകൈമടക്കി ശിരോപധാനമാക്കി
വലതുവശം ചരിഞ്ഞ്‌
സുഖശയനത്തിലാണ്ട കുശിനാരയിലെ
ബുദ്ധപ്രതിമ കാണ്‍കെ
ഞാന്‍
മലര്‍ന്നു മരിക്കുന്ന
ചത്തു മലയ്ക്കുന്ന
മനുഷ്യനായി