Venu Kundoorkunnu
ഹംപിയിലെ സായാഹ്നങ്ങള്‍
പൊന്നില്‍ തീര്‍ത്തതാണ്‌
പൊയ്പോയ സുവര്‍ണ്ണ കാലം പോലെ
പെട്ടന്നത്‌ ഇരുണ്ടുപോകുന്നു.

ഒരു നഗരം മുഴുവന്‍ തലോടി
കനക ശിലകളാക്കിയത്‌ സൂര്യനല്ല
മണ്ണു കഴുകിക്കളഞ്ഞ്‌ വെടിപ്പാക്കിയത്‌
ഇന്ദ്രനുമാവില്ല
ഒന്നു മാത്രമറിയാം
ഹംപിക്ക്‌ കല്‍മണ്ഡപങ്ങളില്‍
തളം കെട്ടിനില്‍ക്കുന്ന ഭൂതകാലമുണ്ട്‌
തുംഗഭദ്രയുടെ തടങ്ങളില്‍
പച്ചപിടിച്ചുനില്‍ക്കുന്ന
വര്‍ത്തമാനകാലവുമുണ്ട്‌
പക്ഷെ ഭാവിയുണ്ടോ?