Chandraprakash M
കണ്ണിനുള്ളില്‍
ജലം എവിടെ ഒളിക്കുന്നു?
കാട്ടിനുള്ളിലെ കാട്ടാറുതേടിപ്പോകവേ
അവള്‍ ചോദിച്ചു
മേഘത്തിനുള്ളില്‍
ജലം എവിടെ ഒളിക്കുന്നു?
മൂര്‍ദ്ധാവില്‍ ഒരു മഴത്തുള്ളി
വന്നുവീണപ്പോള്‍ ഞാന്‍ ചോദിച്ചു
കാറ്റിലൂടെ വന്ന ഒരു ശബ്ദം പറഞ്ഞു,
ജലം ജലത്തില്‍ ഒളിക്കുന്നു
ഒളിച്ചേ കണ്ടേ കളിച്ചുനടന്ന
പുള്ളിമാനുകള്‍
മനുഷ്യമണത്തിലേയ്ക്കു തിരിഞ്ഞുനോക്കി
അവള്‍ പറഞ്ഞു, കടലിന്നുള്ളില്‍
ഒരു കൊട്ടാരമുണ്ടായിരുന്നു
അവിടെ ഒരു രാജകുമാരി
സസുഖം വാണിരുന്നു
ഒരിയ്ക്കല്‍ ഒരു രാക്ഷസന്‍ വന്ന്
ജലമെല്ലാം കുടിച്ചുവറ്റിച്ചു
മീനിനെപ്പോലെ ശ്വാസംകിട്ടാതെ
രാജകുമാരി പിടഞ്ഞുമരിച്ചു
ആ രാജകുമാരിയുടെ
അടുത്ത ജന്മമാണ് ജലം

എങ്കില്‍ നിന്നെ ഉപേക്ഷിച്ച്
ഞാന്‍ ജലത്തിലേയ്ക്കു പോകുന്നു

അതുവേണ്ട, ആ രാജകുമാരി

കൂടുതല്‍ കവിതകള്‍